Advertisement

ഇടുക്കിയിലെ കാട്ടാന ശല്യം; വനംമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സര്‍വകക്ഷിയോഗം

January 31, 2023
Google News 2 minutes Read

ഇടുക്കിയിലെ കാട്ടാന ശല്യം ചർച്ച ചെയ്യാൻ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഇടുക്കി കളക്ട്രേറ്റിൽ 10.30 നാണ് യോഗം ചേരുന്നത്. ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന ആനകളെ പിടികൂടി മാറ്റുന്ന കാര്യം പ്രധാന ചർച്ചയാകും.കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുക,നഷ്ടപരിഹാരം വേഗത്തിലാക്കുക, തുടങ്ങിയവയും യോഗം ചർച്ച ചെയ്യും.

തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനകീയ പ്രതിഷേധമുയർന്നതോടെയാണ് അടിയന്തിരമായി യോഗം ചേരാൻ തീരുമാനിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Read Also: പാലക്കാട്ടെ കാട്ടാന ശല്യം; കേന്ദ്ര മന്ത്രി ഭഗവന്ത്‌ ഖുബേ ധോണി സന്ദർശിക്കും

അതേസമയം പെരുവന്താനം പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമായിട്ടും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Story Highlights: Meeting chaired by Forest Minister In Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here