Advertisement

പ്രണയ നൈരാശ്യം; ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

February 1, 2023
Google News 3 minutes Read
Alwin

ഇടുക്കി മൂന്നാറിൽ ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പുലർച്ചെ രണ്ടു മണിയോടെ മൂന്നാറിൽ നിന്നു തന്നെ പോലീസ് പിടികൂടുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെയും വെട്ടേറ്റ വിദ്യാർഥിനിയുടെയും ആരോഗ്യനില തൃപ്തികരമാണ്. man who tried to kill ttc student was arrested

Read Also: ഉത്തർ പ്രദേശിൽ പ്രണയാഭ്യർത്ഥന നിരസിച്ച 15കാരിയെ വെടിവച്ച് കൊന്നു

ഇന്നലെ വൈകിട്ടാണ് പാലക്കാട് സ്വദേശിയായ പ്രിൻസിയെ ആൽവിൻ കത്തികൊണ്ട് വെട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകുന്ന വഴി നല്ലതണ്ണി റോഡിൽ വച്ചാണ് അക്രമണം നടന്നത്. വെട്ടേറ്റ് രക്തത്തിൽ പാതയോരത്ത് കിടന്നിരുന്ന പെൺകുട്ടിയെ വാഹന യാത്രികർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Story Highlights: man who tried to kill ttc student was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here