ബജറ്റിന് പിന്നാലെ ഓഹരി വിപണി കുതിക്കുന്നു

കേന്ദ്രബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണികളില്‍ കുതിപ്പ്. സെന്‍സെക്‌സ് 1078 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 18,000 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.
മധ്യവര്‍ഗത്തിന് ആശ്വാസം പകരുന്ന രീതിയിലാണ് പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായി ഉയര്‍ത്തി. ഇനി 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരില്ല.
നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതല്‍ 6 ലക്ഷം വരെ 5% വും 6 മുതല്‍ 9 ലക്ഷം വരെ 10% വും 9 മുതല്‍ 12 ലക്ഷം വരെ 15%വും ,12 മുതല്‍ 15 ലക്ഷം വരെ 30% വും ആണ് നികുതി സ്ലാബ്.
കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതുപ്രകാരം മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്പെയര്‍ പാര്‍ട്സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ്…
Story Highlights: sensex and nifty highly rising after budget