Advertisement

സ്വർണവിലയിൽ ഉയർച്ച; പവന് 200 രൂപ വർധിച്ചു

February 1, 2023
Google News 2 minutes Read
slight increase in gold price

സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,275 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 200 രൂപ വർധിച്ച് 42,200 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,360 രൂപയാണ്. ( slight increase in gold price )

വെള്ളിയാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വർണ വില റെക്കോർഡ് നിലവാരത്തിൽ നിന്നിറങ്ങി 5250 രൂപയിൽ എത്തിയത്. തുടർന്ന് ശനിയാഴ് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി ഒരു ഗ്രാമിന് വില 5265 രൂപയിലെത്തി. ഇന്നലെ വീണ്ടും സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് വില 5250 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് വില 42,000 ലും എത്തിയായിരുന്നു.

Story Highlights: slight increase in gold price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here