Advertisement

അദാനി വിഷയത്തിൽ പാർലമെൻ്റ് പ്രക്ഷുബ്‌ദം, അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

February 2, 2023
1 minute Read

അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കോടിക്കണക്കിന് ഇന്ത്യക്കാർ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കുന്ന വിഷയമാണ് ഇതെന്നും തട്ടിപ്പ് ആരോപണങ്ങളിൽ പാർലമെന്ററി പാനലോ സുപ്രീം കോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിർത്തിവച്ചു.

ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം പാർലമെന്റ് നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ ബഹളം വച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെയും ലോക്‌സഭയുടെയും രാജ്യസഭയുടെയും ഇരുസഭകളുടെയും നടപടികൾ മാറ്റിവെക്കേണ്ടി വന്നു.പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിർത്തിവച്ചു. സഭ നിർത്തിവച്ചതിന് പിന്നാലെ സഭയിൽ നിന്ന് പുറത്തിറങ്ങിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വാർത്താസമ്മേളനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

സാമ്പത്തിക നയത്തിലെ അഴിമതികൾക്കെതിരെ സഭയിൽ ശബ്ദമുയർത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾ ഒരുമിച്ച് തീരുമാനിച്ചതായി മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസുകൾ എപ്പോഴും നിരസിക്കപ്പെടുന്നു. പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം നൽകുന്നില്ല. അതിനാലാണ് സഭയിൽ ഒരേ സ്വരത്തിൽ ശബ്ദമുയർത്താൻ തീരുമാനിച്ചതെന്നും എൽഐസിയിൽ പണം നിക്ഷേപിച്ച കോടിക്കണക്കിന് ആളുകളെക്കുറിച്ച് ഇന്ന് സംസാരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

Story Highlights: Adani row storms Parliament Opposition demands probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement