Advertisement

2023 അവസാനത്തോടെ ഹൈഡ്രജൻ ട്രെയിൻ രാജ്യത്ത് ഓടിതുടങ്ങും

February 2, 2023
Google News 2 minutes Read
hydrogen train by December 2023

2023 അവസാനത്തോടെ ഹൈഡ്രജൻ ട്രെയിൻ രാജ്യത്ത് ഓടിതുടങ്ങും. കേന്ദ്ര റഎയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാ്കകാര്യം വ്യക്തമാക്കിയത്. കൽക-ശിംല പോലുള്ള സാംസ്‌കാരിക പൈതൃക നഗരങ്ങളിലാകും ആദ്യം ട്രെയിൻ ഓടി തുടങ്ങുകയെന്ന് അദ്ദേം വ്യക്തമാക്കി. ( India’s 1st hydrogen train will come by Dec 2023 )

ഇത്തവണത്തെ ബജറ്റ് ഗ്രീൻ ഗ്രോത്ത് എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ റെയിൽവേയും പദ്ധതിയിലേക്ക് സംഭാവന ചെയ്യുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.

ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ഇന്ധനം അടിസ്ഥാനപ്പെടുത്തി ഓടുന്ന ട്രെയിൻ നോർത്തേൺ റെയിൽവേ സ്‌റ്റേൻ വർക്ക്‌ഷോപ്പിൽ നിർമിക്കുകയാണെന്നും, ഹരിയാനയിലെ സോണിപത്-ജിന്ധിൽ പരീക്ഷണയോട്ടെ നടത്തുമെന്നും റെയിൽവേ മന്ത്രി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഡിസംബർ 2023 ഓടെ പൈതൃക പാതകളെല്ലാം ഹൗഡ്രജൻ ട്രെയിൻ കൈയടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇക്കുറി റെയിൽവേക്കായി ബജറ്റിൽ വകയിരുത്തിയത്. 2.42 ലക്ഷം കോടി രൂപയാണ് റെയിൽവേക്ക് വേണ്ടി നീക്കി വച്ചത്.

Story Highlights: India’s 1st hydrogen train will come by Dec 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here