Advertisement

കോഴിക്കോട് കോടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

February 2, 2023
Google News 1 minute Read

കോഴിക്കോട് ഫറോഖ് കോടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മല്ലിക(40) ആണ് മരിച്ചത്. ഭർത്താവ് ലിജേഷ് പൊലീസ് പിടിയിലായി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. കത്രിക ഉപയോഗിച്ചാണ് ലിജേഷ് മല്ലികയെ കുത്തിക്കൊന്നത്.

ലിജേഷ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. മദ്യപിച്ചതിന് ശേഷമാണ് കൊലപാതകമെന്നാണ് വിവരം. സ്കൂളിലെ ശൂചീകരണ തൊഴിലായാണ് മല്ലിക. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ല. ലിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

വളർത്തുനായയെ പട്ടിയെന്ന് വിളിച്ചതിന് ഉടമയുമായി തർക്കം; വൃദ്ധനെ കുത്തിക്കൊന്നു

Story Highlights: Man stabs wife to death Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here