മിസ്റ്റര്‍ ബീന്‍ താരത്തിന്റ കാര്‍ ലേലത്തിന്; വാഹനത്തെക്കുറിച്ച് അറിയാം…

റോവന്‍ അറ്റ്കിന്‍സണ്‍ എന്ന പേര് എല്ലാവര്‍ക്കും സുപരിചിതമാകണം എന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞാല്‍ മതി ആ രൂപവും നര്‍മരംഗങ്ങളും എല്ലാവരുടേയും മനസില്‍ തെളിഞ്ഞ് വരും. ആഡംബര കാറുകളോടും റേസിങ് കാറുകളോടും പഴയ കാലത്തെ കൊലകൊമ്പന്മാരായ ചില കാറുകളോടുമെല്ലാം മിസ്റ്റര്‍ ബീന്‍ താരത്തിനുള്ള കമ്പം പ്രശസ്തമാണ്. റോവന്‍ അറ്റ്കിന്‍സണിന്റെ കാര്‍ ശേഖരത്തിലെ പ്രധാനി തന്നെയായ ലാന്‍സിയ ഡെല്‍റ്റ ഇന്റഗ്രേല്‍ ഈ മാസം ലേലത്തിന് എത്തുകയാണ്… (‘Mr Bean’ is selling his Lancia Delta Integrale)
‘എച്ച്എഫ് ഇന്റഗ്രേല്‍ എവലൂസിയോണ്‍ II’ മോഡലായ ഡെല്‍റ്റ, 2021 മെയ് മാസത്തിലാണ് റോവന്‍ സ്വന്തമാക്കുന്നത്. 3000 കിലോമീറ്ററുകളാണ് താരം വാഹനം ഉപയോഗിച്ചിട്ടുള്ളത്. The 211 hp, 2.0 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഇറ്റാലിയന്‍ കാറുകളില്‍ ഒന്നാണ് ലാന്‍സിയ ഡെല്‍റ്റ ഇന്റഗ്രേല്‍. സില്‍വര്‍സ്‌റ്റോണ്‍ ഓക്ഷന്‍സ് വഴിയാകും ലേലം നടക്കുക. £65,000 മുതല്‍ £75,000 വരെ വിലമതിക്കുന്ന ലാന്‍സിയ ഫെബ്രുവരി 25ന് വാര്‍വിക്ഷെയറിലെ സ്റ്റോണ്‍ലീ പാര്‍ക്കില്‍ നടക്കുന്ന റേസ് റെട്രോ ഷോയിലാണ് വില്‍ക്കുന്നത്.
Story Highlights: ‘Mr Bean’ is selling his Lancia Delta Integrale