തൃശൂരിൽ അധ്യാപികയെ കൊന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ

തൃശൂരിൽ അധ്യാപികയെ കൊന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ. ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. ജയരാജന് 68 വയസാണ്. മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. മരിച്ചത് ഗണേശമംഗലം സ്വദേശി വസന്തയാണ്. 75 വയസായിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചു വരുന്നത്. കൊലപാതകത്തിന് പിന്നിൽ മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.
റൂറൽ എസ് പി ഉൾപ്പെടയുള്ളവർ സ്ഥലത്തെത്തി. ഇന്ന് രാവിലെ അസ്വാഭാവിക കരച്ചിൽ കേട്ടെന്ന് അയൽവാസി പറയുന്നു. തുടർന്ന് ആളുകളെ വിളിച്ച് പരിശോധന നടത്തിയ ശേഷമാണ് മരിച്ച വിവരം അരിഞ്ഞത്. വീടും ഗേറ്റും അടഞ്ഞ നിലയിലായിരുന്നു.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
ഇതിനിടയിൽ പ്രതിയെ മീൻ കട നടത്തുന്ന സിദ്ദിഖ് എന്നയാൾ സംശയം തോന്നി തടഞ്ഞു നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. ഇത് ഉടൻ പൊലീസിന് കൈമാറുകയും ചെയ്‌തു. തുടർന്ന് അന്വേഷണം നടത്തി പ്രതിയെ മിനിറ്റുകൾക്കകം പിടിക്കൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോറൻസിക്ക് പരിശോധന നടത്തും.
Story Highlights: murder case in thrissur thief arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here