Advertisement

31 ദിവസം കൂടുമ്പോൾ റീ സൈൻ ഇൻ; വീടിനു പുറത്താണെങ്കിൽ പ്രത്യേക വെരിഫിക്കേഷൻ: പാസ്‌വേഡ് പങ്കുവെക്കലിനു തടയിടാൻ നെറ്റ്ഫ്ലിക്സ്

February 2, 2023
Google News 1 minute Read

ഒരു അക്കൗണ്ട് പലരും ഉപയോഗിക്കുന്നതിനു തടയിടാൻ ഏറെക്കാലമായി നെറ്റ്ഫ്ലിക്സ് ശ്രമിക്കുകയാണ്. ഇപ്പോൾ അതിന് ഏറെക്കുറെ അന്തിമരൂപമായിരിക്കുന്നു. അക്കൗണ്ട് പാസ്‌വേഡ് പങ്കുവെക്കുന്നത് തടയാൻ കമ്പനി ചില തീരുമാനങ്ങൾ എടുത്തുകഴിഞ്ഞു. ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിലൂടെ ഒരു വലിയ പരിധി വരെ പാസ്‌വേഡ് പങ്കുവെക്കൽ അവസാനിപ്പിക്കാനാവുമെന്നാണ് സ്ട്രീമിങ്ങ് വമ്പന്മാരായ നെറ്റ്ഫ്ലിക്സിൻ്റെ കണക്കുകൂട്ടൽ.

വീട്ടിലെ വൈഫൈയിൽ 31 ദിവസം കൂടുമ്പോൾ റീ സൈൻ ഇൻ ചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിർദ്ദേശം. ആരാണോ അക്കൗണ്ട് എടുത്തിട്ടുള്ളത് അവരുടെ ഹോം വൈഫൈയിൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് റീ സൈൻ ഇൻ ചെയ്യണം. വീടിനു പുറത്തെ നെറ്റ്‌വർക്കിൽ നിന്ന് ഒരു അക്കൗണ്ട് സൈൻ ഇൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡിവൈസ് വെരിഫൈ ചെയ്യാൻ നെറ്റ്ഫ്ലിക്സ് ആവശ്യപ്പെടും. ഇ-മെയിൽ ഐഡിയിലേക്കോ മൊബൈൽ നമ്പരിലേക്കോ നെറ്റ്ഫ്ലിക്സ് അയക്കുന്ന ഒടിപി ഉപയോഗിച്ച് 15 മിനിട്ടിനുള്ളിൽ വെരിഫൈ ചെയ്യണം, വെരിഫിക്കേഷൻ പരാജയപ്പെട്ടാൽ ആരുടെ പേരിലാണോ അക്കൗണ്ട്, അവരിൽ നിന്ന് അധിക തുക ഈടാക്കും.

ഇത് പാസ്‌വേഡ് പങ്കുവെക്കുന്നതിനെ പൂർണമായി തടയുന്നില്ലെങ്കിലും ചില നിയന്ത്രണങ്ങളുണ്ടാവും. അനധികൃത അക്കൗണ്ടുകൾ ഉപയോഗിച്ചാൽ പിഴയീടാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story Highlights: netflix password resharing guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here