Advertisement

മാനസികാരോഗ്യം പോലും മെച്ചപ്പെടുത്തും മത്തി; കേരളത്തിന്റെ പ്രീയപ്പെട്ട മീനിന്റെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍

February 2, 2023
3 minutes Read

മത്സ്യവിഭവങ്ങള്‍ കഴിക്കുന്ന ഒട്ടുമിക്ക മലയാളികളുടേയും വീക്ക്‌നെസ് തന്നെയാണ് മത്തി. ചോറിനും കപ്പയ്ക്കും എന്നുവേണ്ട എന്തിനൊപ്പവും മത്തി ഒത്തുയോജിച്ചുപോകാന്‍ തയാറാണ്. കേരളത്തില്‍ ധാരാളമായി കിട്ടുന്ന മത്തി അഥവാ ചാള പക്ഷേ അത് നല്‍കുന്ന ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ വളരെ അണ്ടര്‍റേറ്റഡാണ്. മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില ഗുണങ്ങള്‍ അറിയാം… (Surprising Health Benefits Of Sardines)

  1. ഹൃദയാരോഗ്യം

മറൈന്‍ ഓമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി. മത്തി കഴിക്കുന്നത് ധമനികളിലും മറ്റും ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

  1. പ്രതിരോധശേഷി

ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ള മത്തി കഴിയ്ക്കുന്നത് രോഗങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

  1. മാനസികാരോഗ്യം

ഒമേഗ-3 ഫാറ്റി ആസിഡ് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. മത്തിയിലടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

  1. പ്രമേഹമുള്ളവര്‍ക്കും മികച്ച ഓപ്ഷന്‍

ധാരാളം പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ മത്തി ശീലമാക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

  1. എല്ലുകളുടെ ആരോഗ്യം

മത്തിയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.

Story Highlights: Surprising Health Benefits Of Sardines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement