കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിൽ തിരിച്ചിറക്കി

അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു എഞ്ചിനിൽ നിന്നും തീ ഉയരുന്നത് കണ്ടതിന് പിന്നാലെയാണ് വിമാനം അബുദാബി വിമാനത്താവളത്തിൽ തിരികെ ഇറക്കിയതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിൽ എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎയും അറിയിച്ചു.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 348 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. മൊത്തം 184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Highlights: Calicut-bound Air India Express flight catches fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here