പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ നികുതി നിരക്കില്‍ മാറ്റം; പ്രതീക്ഷിക്കുന്നത് 340 കോടിയുടെ അധിക വരുമാനം

പുതുതായി വാങ്ങുന്ന മോട്ടോര്‍ സൈക്കിളുകളുടെയും മോട്ടോര്‍ കാറുകളുടെയും നികുതി വര്‍ധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ വാഹനങ്ങളുടെയും നിരക്കില്‍ വരുന്ന മാറ്റം
അഞ്ച് ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 1 ശതമാനം വര്‍ധനവ്
5 മുതല്‍ 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വര്‍ധനവ്
15 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 1 ശതമാനം വര്‍ധനവ്
20 മുതല്‍ 30 വരെ- 1 ശതമാനം
30 ലക്ഷത്തിന് മുകളില്‍-1 ശതമാനം. ഇതുവഴി 340 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം
പഴയത്-പുതിയത്
ഇരുചക്രവാഹനം 50 രൂപ – 100 രൂപ
ലൈറ്റ് മോട്ടര്‍ വാഹനം 100 രൂപ 200
മീഡിയം മോട്ടര്‍ വാഹനങ്ങള്‍ 150രൂപ 300 രൂപ
ഹെവി മോട്ടര്‍ വാഹനം 250 രൂപ 500 രൂപ
Story Highlights: Change in tax rates for newly purchased vehicles