Kerala Budget 2023 : വാർഷിക പ്രീമിയം 360 രൂപ; വരുന്നു അങ്കണം പദ്ധതി

സർക്കാർ/അർധസർക്കാർ/പൊതുമേഖല/സഹകരണ സ്ഥാപനങ്ങൾ/സർവ്വകലാശാല/മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി നിലവിൽ ഇൻഷുറൻസ് വകുപ്പ് നടപ്പിലാക്കിയിട്ടുള്ള ജി.പി.എ.ഐ.എസ് അപകട ഇൻഷുറൻസ് പദ്ധതിയിലെ അപകടം മൂലമുള്ള മരണത്തിനുള്ള പരിരക്ഷ ഉയർത്തി. ( kerala govt launches anganam scheme )
പരിരക്ഷ 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപ വാഗ്ദത്ത തുകയായി ഉയർത്തുകയും അല്ലാതെയുള്ള മരണത്തിന് സമാശ്വാസമായി 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഇതിനായി നിലവിലെ പ്രതിവർഷ പ്രീമിയം 500 രൂപയിൽ നിന്നും 1000 രൂപയായി ഉയർത്തുന്നു. ജി.പി.എ.ഐ.എസ് പദ്ധതി ഇപ്രകാരം പരിഷ്‌കരിച്ച് ജീവൻ രക്ഷ എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതായി ധനമന്ത്രി അറിയിച്ചു.
അങ്കണവാടി പ്രവർത്തകർക്കായി ആക്‌സിഡന്റ് ഇൻഷ്വറൻസും ലൈഫ് ഇൻഷുറൻസും ഉൾപ്പെടുത്തി അങ്കണം എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിക്കുന്നു. വാർഷിക പ്രീമിയം 360/ രൂപ നിരക്കിൽ അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും, ആത്മഹത്യ അല്ലാതെയുളള മറ്റ് മരണങ്ങൾക്ക് ഒരു ലക്ഷം രൂപയും, ആത്മഹത്യ അല്ലാതെയുള്ള മറ്റ് മരണങ്ങൾക്ക് ഒരു ലക്ഷം രൂപയും ഇൻഷ്വറൻസ് പരിരക്ഷ അങ്കണത്തിലൂടെ ഉറപ്പവരുത്തുന്നു.
Story Highlights: kerala govt launches anganam scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here