നികുതി വർധനവ്; അടിയന്തര ഓണ്‍ലൈന്‍ യോഗം വിളിച്ച് കെ.പി.സി.സി

നികുതി വർധനവിനെതിരെ കെ.പി.സി.സി അടിയന്തര യോഗം ഓൺലൈനായി വിളിച്ചുചേർത്തു. നാളെയും പെട്രോൾ പമ്പുകൾക്ക് മുന്നിൽ സമരം നടത്തും. കെ.പി.സി.സി അധ്യക്ഷന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഇന്ന് സമരം നടക്കാത്ത സ്ഥലങ്ങളിൽ നാളെ സമരം തുടരാനുള്ള തീരുമാനമെടുത്തു
കൂടാതെ നിയമസഭ കൂടുന്ന ദിവസങ്ങളിൽ സഭക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനവുമുണ്ട്. കൂടുതൽ സമരപരിപാടികൾ യോഗം ചേർന്ന് തീരുമാനിക്കും. സർക്കാരിനെതിരായ ജനവിരകാരം ശക്തിപ്പെടുത്താനും അതിനെ ഉപയോഗപ്പെടുത്താനുമാണ് യു.ഡി.എഫ് നീക്കം. ഈ അജണ്ടയിലാണ് അടിയന്തരമായി കെ.പി.സി.സി യോഗം വിളിച്ചു ചേർത്തത്.
Story Highlights: KPCC Emergency Online Meeting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here