Advertisement

‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

February 3, 2023
Google News 2 minutes Read
kerala finance minister criticizes center

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കേന്ദ്രം നൽകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ( kerala finance minister criticizes center )

റബ്ബർ കർഷകർ പ്രതിസന്ധിയിലാകാൻ കാരണം കേന്ദ്ര നയങ്ങളാണെന്നും കേന്ദ്ര സർക്കാർ യാഥാസ്ഥിതിക നിലപാട് തുടരുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ട് എന്നാൽ കേന്ദ്ര നയങ്ങൾ തിരിച്ചടിയാകുന്നുവെന്ന് ധനമന്ത്രി സഭയിൽ അറിയിച്ചു. കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു. കേരളം കടക്കെണിയിൽ അല്ലെന്ന് മന്ത്രി വ്യക്തമാക്കി. കിഫ്ബിയുടേയും പെൻഷൻ കമ്പനിയുടേയും ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി. ശമ്പള പരിഷ്‌കരണം ബാധ്യത വർധിപ്പിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

Story Highlights: kerala finance minister criticizes center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here