Advertisement

ടൂറിസത്തിനും തുറമുഖത്തിനും കൈത്താങ്ങ് ഉണ്ടാകുമോ ? മലബാറിലെ ബജറ്റ് പ്രതീക്ഷ ഇങ്ങനെ

February 3, 2023
Google News 1 minute Read
malabar budget expectations

മലബാർ ടൂറിസത്തിന് നല്ലൊരു തുക വകയിരുത്തുമെന്നാണ് മലബാർ പ്രതീക്ഷിക്കുന്നത്. ഒപ്പം ബേപ്പൂർ തുറമുഖം മുതലുള്ള ഹാർബർ വികസനവും പ്രതീക്ഷകളിൽ ഒന്നാണ്. ഇതിന് പുറമെ കോഴിക്കോട് വെള്ളിമാട് കുന്ന് റോഡ് നവീകരണം മുതലുള്ള വികസന പ്രവർത്തനങ്ങൾക്കായി ജില്ല കാത്തിരിക്കുന്നു. ഇന്നത്തെ സംസ്ഥാന ബജറ്റിൽ തുടർച്ചയാകുന്ന വന്യമൃഗശല്യം പരിഹരിക്കാൻ ജില്ലക്കെന്ത് കിട്ടും എന്നാണ് വയനാട്ടിലെ മലയോര മേഖല പ്രധാനമായും ഉറ്റുനോക്കുന്നത്. ( malabar budget expectations )

പ്രവാസി ക്ഷേമം ബജറ്റിൽ എങ്ങനെ വകയിരുത്തുമെന്ന ചോദ്യത്തിനാണ് മലപ്പുറം ഉത്തരം തേടുന്നത്. കൈത്തറി മേഖലയിലെ ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ബജറ്റിൽ ഊന്നൽ നൽകുമെന്ന പ്രതീക്ഷ കണ്ണൂരും വയ്ക്കുന്നു.

ഇന്ന് രാവിലെ 9 മണിക്കാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുക. 15000 കോടിയുടെ വരുമാന വർധനവാണ് ബഡ്ജറ്റിലൂടെ പിണറായി സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രി കെ.എൻ ബാലഗോപാലിന്റെ രണ്ടാമത്തെ സമ്പൂർണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾക്കായിരിക്കും ബഡ്ജറ്റിൽ ഊന്നൽ നൽകുക. വിവിധ ഫീസുകളിലും പിഴകളിലും വർധനവുണ്ടാകാനും സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് ഉയർത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കില്ലെന്നാണ് സൂചന.

വ്യവസായ, അടിസ്ഥാനസൗകര്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ ജനക്ഷേമത്തിന് പുതിയ പദ്ധതികളുമുണ്ടാവുമെന്നാണ് പ്രതീക്ഷ. ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമന നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ഭൂമിയുടെ ന്യായവില പരിഷ്‌കരണം, രജിസ്ട്രേഷൻ നിരക്ക് വർദ്ധന, കെട്ടിട നികുതി, ഭൂനികുതി പരിഷ്‌കരണം, ക്ഷേമപെൻഷനുകളിൽ നൂറ് രൂപയുടെ വർദ്ധന, പെൻഷൻ കുടിശിക വിതരണം, ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീർക്കൽ, വന്യജീവി പ്രശ്നം പരിഹരിക്കാൻ കൂടുതൽ തുക വകയിരുത്തൽ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്. വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും കൂടുതൽ സഹായം ലഭ്യമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Story Highlights: malabar budget expectations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here