വീട് നിർമ്മാണത്തിനിടെ പാമ്പുകടിയേറ്റ് ബീഹാർ സ്വദേശി മരിച്ചു
February 3, 2023
1 minute Read
വീട് നിർമ്മാണത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ബീഹാർ സ്വദേശി മരിച്ചു. ബീഹാർ വെസ്റ്റ് ചമ്പാരൻ ദൂംനഗറിൽ ഇദ്രിഷ്‌മിയാൻ (37) ആണ് മരിച്ചത്. കഴിഞ്ഞ 27ന് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. ഉടൻ തന്നെ തൊഴിലാളികൾ ചേർന്ന് ഇദ്ദേഹത്തെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
കാക്കാഴത്ത് മറ്റ് അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പമായിരുന്നു താമസം. കോട്ടയത്ത് മൃതദേഹം എംബാം ചെയ്ത് ഇന്ന് നെടുമ്പാശേരി എയർപോർട്ടിൽ നിന്നു പാറ്റ്ന വിമാനത്താവളത്തിലെത്തിച്ച് റോഡുമാർഗം വീട്ടിലെത്തിക്കും. ഭാര്യ: കുര്യഷ ഖാത്തുൻ. മക്കൾ: സാഹിൽ, ആലം. പൊതുപ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈ എടുത്തത്.
Story Highlights: native of Bihar Dies From Snake Bite
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement