രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ; അല്‍ നസ്‌റിന് ആശ്വാസ സമനില

സൗദി പ്രോ ലീഗിൽ അല്‍ ഫത്തെഹിനെതിരെ അല്‍ നസ്‌റിന് സമനില. ഇഞ്ചുറി ടൈമില്‍ എത്തിയ റൊണാള്‍ഡോയാണ് അല്‍ നസ്‌റിന് സമനില നേടിക്കൊടുത്തത്. അല്‍ നസ്‌റിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോളായിരുന്നു മത്സരത്തിലേത്. രണ്ടുഗോളുകള്‍ വീതം ഇരു ടീമുകളും നേടി. സൗദി ക്ലബിനായി കളിച്ച ആദ്യ രണ്ടുമത്സരങ്ങളിലും റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.(cristiano ronaldo scores his first goal makes game draw in pro league)
ക്രിസ്റ്റ്യന്‍ ടെല്ലോയാണ് അല്‍ ഫത്തെഹിന് വേണ്ടി 12-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടത്. എന്നാൽ ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയിലൂടെ 42-ാം മിനിറ്റില്‍ അല്‍ നസ്ര്‍ ഗോള്‍ തിരിച്ചടിച്ചു. 58-ാം മിനിറ്റില്‍ സോഫിയാനെ ബെന്‍ഡെബ്കയാണ് അല്‍ ഫത്തെഹിന് വേണ്ടി വീണ്ടും വലകുലുക്കിയത്.എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ രക്ഷകനായി അവതരിച്ചു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി അനായാസം ലക്ഷ്യത്തിലെത്തിച്ചു.
ആദ്യ മത്സരം വിജയിച്ച അല്‍ നസ്‌റിന് അല്‍ ഇഅല്‍ ഇത്തിഹാദിനെതിരായ രണ്ടാം മത്സരത്തില്‍ തോല്‍വി നേരിട്ട് സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.
Story Highlights: cristiano ronaldo scores his first goal makes game draw in pro league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here