Advertisement

പിഴ അടയ്ക്കുന്ന ഈ പോസ് മെഷീൻ പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചയാൾ പിടിയിൽ

February 4, 2023
Google News 3 minutes Read
e POS machine theft Accused in custody

പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ പോസ് മെഷീൻ മോഷ്ടിച്ചയാൾ പിടിയിൽ. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് സ്റ്റേഷനിൽ നിന്ന് ഇ- പോസ് മെഷീൻ മോഷ്ടിച്ചത്. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാണ് കള്ളനെ പൊലീസ് കുടുക്കിയത്. ( e POS machine theft Accused in custody ).

Read Also:അമ്മയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു; 69കാരി പിടിയിൽ

മോഷ്ടിച്ച മെഷീൻ വഴിയിൽ ഉപേക്ഷിച്ചുവെന്ന് കള്ളൻ പൊലീസിനോട് വെളിപ്പെടുത്തി. ജനുവരി 27നാണ് പ്രതി സ്റ്റേഷനിൽ നിന്ന് പിഴ അടപ്പിക്കുന്ന ഉപകരണം മോഷ്ടിച്ചത്. പാറാവ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥന്റെ വയർലെസ് സെറ്റിനൊപ്പം ആയിരുന്നു ഈ പോസ് മെഷീൻ വച്ചിരുന്നത്. ഇത് മോഷ്ടിച്ച ശേഷമാണ് പ്രതി കടന്നു കള‍ഞ്ഞത്.

20,000 രൂപ വിലമതിക്കുന്ന ഇ-പോസ് മെഷീനാണ് പ്രതി മോഷ്ടിച്ചത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ എബി പൊലീസുകാരെ കബളിപ്പിച്ച് ഇ-പോസ് മെഷീനുമായി സ്‌റ്റേഷൻ വിടുകയായിരുന്നു. സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയ ശേഷം ഇ പോസ് മെഷീൻ വലിച്ചെറിയുകയായിരുന്നുവെന്നാണ് എബിയുടെ മൊഴി.

Story Highlights: e POS machine theft Accused in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here