മദ്യവില കൂടുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് മറ്റൊരു തിന്മയെ നേരിടേണ്ടി വരും; മുരളി ഗോപി

മദ്യവിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിൽ നിലപാട് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്’ മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.(murali gopy against alcohol price hike in kerala)
സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും തങ്ങളുടെ നിലപാട് വ്യക്തമാക്കി.
ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. ഇതേ അഭിപ്രായമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പങ്കുവച്ചത്.
സംസ്ഥാനത്ത് മദ്യവിലയിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായാണ് മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനം. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക.
Story Highlights: murali gopy against alcohol price hike in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here