കുഞ്ഞുവാവയെ പ്രതീക്ഷിച്ച് ആശുപത്രിയിലേക്ക്; അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാർവതി; കണ്ണീരോടെ നാട്
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ദാരുണ സംഭവത്തിൽ കാർ കത്തിയമർന്ന് പ്രീജിത്തും റിഷയും മരിച്ചതോടെ ഒറ്റയ്ക്കായത് അവരുടെ മകൾ ശ്രീപാർവതിയാണ്. അച്ഛൻ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കുഞ്ഞുവാവയെ പ്രതീക്ഷിച്ച് രാവിലെ കാറിൽ അവർക്കൊപ്പം ആശുപത്രിയിലേക്ക് ശ്രീപാർവതിയും ഉണ്ടായിരുന്നു, പുറകിലത്തെ സീറ്റിൽ. എന്നാൽ ആ യാത്ര എത്തിയത് അപ്രതീക്ഷിതമായ ദുരന്തത്തിലേക്കും.(sreeparvathi lost her father and mother car fire accident kannur)
അമ്മയും അച്ഛനും കാറിനുള്ളിൽ കത്തിയെരിയുന്നത് കണ്ട് എട്ടുവയസുകാരി സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ണീരണിയിച്ചു.കാർ കത്തിയ സംഭവം കുഞ്ഞുമനസിൽ വലിയ ആഘാതമുണ്ടാക്കി. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ കിടക്കുമ്പോഴും ശ്രീപാർവതി അച്ഛനും അമ്മയും എവിടെയെന്നായിരുന്നു ചോദിച്ചുകൊണ്ടേയിരുന്നത്.
പ്രിയപ്പെട്ടവരുടെയെല്ലാം അന്തിമോപചാരമേറ്റുവാങ്ങിയാണ് പ്രജിത്തും റീഷയും യാത്രയായത്. വ്യാഴാഴ്ച രാത്രി എട്ടോടെ ഇരുവരുടെയും മൃതദേഹം കുറ്റിയാട്ടൂർ കുറ്റിയാട്ടൂർ ചട്ടുകപ്പാറയിലെ ശാന്തിവനത്തിൽ സംസ്‌കരിച്ചു.
വാഹനത്തിനുള്ളിൽനിന്ന് പ്രജിത്തും റീഷയും നിലവിളിക്കുന്നുണ്ടായിരുന്നു. കാറിനടുത്തേക്ക് ആളുകൾ ഓടിയെത്തുന്നുണ്ടെങ്കിലും ആർക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തീ കെടുത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിയാത്തവിധം തീ പടർന്നിരുന്നു. കാറിന്റെ മുൻവാതിൽ തുറക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടെങ്കിലും ചൂട് സഹിക്കാനാകാതെ പിൻവാങ്ങിയിരുന്നു.
Story Highlights: sreeparvathi lost her father and mother car fire accident kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here