ആലപ്പുഴ എത്തിയിട്ട് ആറ് മാസം; കൊവിഡ് കാലത്ത് അനാഥരായ 293 കുട്ടികൾ ഉണ്ടായിരുന്നു; ഇന്ന് ഒരു കുട്ടിയുടെ പോലും പഠനം മുടങ്ങിയിട്ടില്ല; വി ആർ കൃഷ്ണ തേജ

കളക്ടറായി എത്തുമ്പോഴേക്കും ആലപ്പുഴക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജ. ആലപ്പുഴ എത്തിയിട്ട് ആറ് മാസം പൂർത്തിയായി. കുറച്ച് കാലത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയിൽ കളക്ടറായി വന്നപ്പോൾ ഉണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(v r krishateja ias about activities in aalapuzha)
ഏറ്റവും പ്രാധാന്യം നൽകിയത് കൊവിഡ് കാലത്ത് അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായിരുന്നു. പ്രത്യേകമായി നടത്തിയ അന്വേഷണത്തിൽ കൊവിഡ് കാലത്ത് മാതാപിതാക്കളിൽ ഒരാളെയോ രണ്ടു പേരെയോ നഷ്ടമായ 293 കുട്ടികൾ നമ്മുടെ ജില്ലയിൽ ഉണ്ടെന്ന് മനസിലായി. സർക്കാർ സഹായങ്ങൾക്ക് പുറമെയായി ഈ മക്കളെയൊക്കെ സംരക്ഷിക്കണം. ഇതിനായി ഒരുപാട് കഠിനാധ്വാനം ചെയ്തു.
ആറ് മാസങ്ങൾക്ക് ശേഷം ഇന്ന് അവരിൽ ഭുരിഭാഗം പേർക്കും അവരുടെ പഠനം പൂർത്തിയാകുന്നത് വരെയുള്ള മുഴുവൻ ചെലവും ഏറ്റെടുക്കാനുള്ള സ്പോൺസർമാരെ കണ്ടെത്തി നൽകിയിട്ടുണ്ട്.
ഇതുകൊണ്ടാണ് കൊവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിൽ രാജ്യത്തിന് തന്നെ ആലപ്പുഴ ജില്ല മാതൃക ആയതും. ഈ 293 പേരിൽ ഇന്ന് ഒരു കുട്ടിയുടെ പോലും പഠനം മുടങ്ങിയിട്ടില്ല. ഈ മക്കൾ എല്ലാവരും നന്നായി പഠിച്ച് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ മുന്നേറുമെന്ന് ഉറപ്പാണെന്നും വി ആർ കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചു.
കൃഷണ തേജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കുറച്ച് കാലത്തിന് ശേഷം എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയിൽ കളക്ടറായി വന്നപ്പോൾ എനിക്ക് ഉണ്ടായത്. ഇന്ന് ഞാൻ ഇവിടെ എത്തിയിട്ട് ആറ് മാസം പൂർത്തിയായി.
തിരിഞ്ഞ് നോക്കുമ്പോൾ ഒരുപാട് സംതൃപ്തിയുണ്ട്. ആലപ്പുഴയിൽ രണ്ട് വർഷക്കാലം സബ് കളക്ടറായി ജോലി ചെയ്തത് കൊണ്ടു തന്നെ കളക്ടറായി എത്തുമ്പോഴേക്കും ആലപ്പുഴക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അതൊക്കെയായും അതിവേഗം നടത്തിക്കൊടുക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
ഓരോ പദ്ധതിക്കും പ്രത്യേകം പ്രാധാന്യമാണ് നൽകിയിരുന്നത്. എന്നാൽ ഇതിൽ ഏറ്റവും പ്രാധാന്യം നൽകിയത് കോവിഡ് കാലത്ത് അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായിരുന്നു.
പ്രത്യേകമായി നടത്തിയ അന്വേഷണത്തിൽ കോവിഡ് കാലത്ത് മാതാപിതാക്കളിൽ ഒരാളെയോ രണ്ടു പേരെയോ നഷ്ടമായ 293 കുട്ടികൾ നമ്മുടെ ജില്ലയിൽ ഉണ്ടെന്ന് മനസിലായി. സർക്കാർ സഹായങ്ങൾക്ക് പുറമെയായി ഈ മക്കളെയൊക്കെ സംരക്ഷിക്കണം. ഇതിനായി ഒരുപാട് കഠിനാധ്വാനം ചെയ്തു.
ആറ് മാസങ്ങൾക്ക് ശേഷം ഇന്ന് അവരിൽ ഭുരിഭാഗം പേർക്കും അവരുടെ പഠനം പൂർത്തിയാകുന്നത് വരെയുള്ള മുഴുവൻ ചെലവും ഏറ്റെടുക്കാനുള്ള സ്പോൺസർമാരെ കണ്ടെത്തി നൽകിയിട്ടുണ്ട്.
തീർച്ചയായും അങ്ങ് എല്ലാവരുടെയും സഹായം കൊണ്ട് മാത്രമാണ് ഇതെല്ലം നമുക്ക് സാധ്യമായത്.
ഇതുകൊണ്ടാണ് കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിൽ രാജ്യത്തിന് തന്നെ ആലപ്പുഴ ജില്ല മാതൃക ആയതും. ഈ 293 പേരിൽ ഇന്ന് ഒരു കുട്ടിയുടെ പോലും പഠനം മുടങ്ങിയിട്ടില്ല. ഈ മക്കൾ എല്ലാവരും നന്നായി പഠിച്ച് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ മുന്നേറുമെന്ന് എനിക്ക് ഉറപ്പാണ്. നമ്മുടെ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും ഈ മക്കൾക്ക് ഉണ്ടാകണം.
Story Highlights: v r krishateja ias about activities in aalapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here