വാണി എന്റെ സ്വന്തം അനിയത്തിയാണെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി

തനിക്ക് മറ്റ് പിന്നണി ഗായകരെ പോലെയല്ല വാണി ജയറാമെന്ന് ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി. തൻറെ സ്വന്തം അനിയത്തിയാണ് വാണി ജയറാം എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. മലയാളത്തിൽ ഏറ്റവും കൂടുതൽ പാടിയത് തന്റെ പാട്ടാണെന്നും അദ്ദേഹം 24 നോട് പറഞ്ഞു. പ്രത്യേകിച്ച് അസുഖം ഒന്നും ഉണ്ടായിരുന്നതായി കേട്ടിരുന്നില്ല. അപൂർവമായ ഒരു ദാമ്പത്യമായിരുന്നു വാണിയുടേത്. ഭാര്യയെ പിന്നണി ഗായിക ആക്കുന്നതിന് വേണ്ടി സ്വന്തം ജോലി ഉപേക്ഷിച്ച വ്യക്തിയാണ് വാണിയുടെ ഭർത്താവ് എന്നും അദ്ദേഹം ഓർത്തെടുത്തു. അത്കൊണ്ട് തന്നെ ഭർത്താവിന്റെ വിയോഗം വാണിജയറാമിനെ മാനസികമായി തകർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാട്ടുകളെ കുറിച്ച് വാണി ജയറാം എപ്പോഴും പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി ( Vani jayaram passed away)
Read Also:19ഓളം ഭാഷകള്‍, ആയിരക്കണക്കിന് പാട്ടുകള്‍….. പാടി പാടി മറഞ്ഞ വാണിയമ്മ…..
വളരെ ഞെട്ടലോടെയാണ് വാണിജയറാമിന്റെ വിയോഗ വാർത്ത കേട്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ .ഒരിക്കലും പ്രതീക്ഷിക്കാത്ത അപ്രതക്ഷിതമായ വേർപാടാണ് സംഗീത ലോകത്ത് ഉണ്ടായിരിക്കുന്നത് എന്നും ഔസേപ്പച്ചൻ 24 നോട് പറഞ്ഞു. ഹിന്ദുസ്ഥാനി സംഗീതം എല്ലാം നന്നായി വഴങ്ങുന്ന ശബ്ദമാണ് വാണിയുടേത് എന്നും അദ്ദേഹം ഓർത്തെടുത്തു.
Story Highlights: Vani jayaram passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here