ടോപ് സിംഗറിലെ കുട്ടികളോട് വാണിയമ്മയെ കണ്ട് പഠിക്കാനാണ് പറയാറുള്ളത്; എംജി ശ്രീകുമാർ

വളരെ ഞെട്ടലോടെയാണ് ഈ വിയോഗ വാർത്ത അറിഞ്ഞത്. എന്ത് പറയണം എന്ന് അറിയില്ല. വർഷങ്ങളായിട്ടുള്ള ആത്മബന്ധം ആണ് തനിക്ക് വാണിയമ്മയുമായി ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ പാടാനായി 1983 ൽ മദ്രാസിൽ പോയപ്പോൾ തൊട്ട് പരിജയം ഉള്ള വ്യക്തിയാണ് എനിക്ക് വാണിയമ്മ എന്നും അദ്ദേഹം പറഞ്ഞു. അമ്മയിൽ നിന്ന് കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ടോപ് സിംഗറിലെ കുട്ടികളോട് എപ്പോഴും പറയാറുള്ളത് അമ്മയെ കണ്ട് പഠിക്കാൻ ആണ്. അമ്മ മൈക്ക് പിടിക്കുന്ന ശൈലി, സ്വഭാവം എല്ലാം കുട്ടികൾ കണ്ട് പഠിക്കേണ്ടതാണ്. ( Vani Jayaram passed away)
രണ്ട് മാസം മുൻപ് വരെ താൻ സംസാരിച്ചിരുന്നതാണ്. ശബ്ദ മാധുരി മാത്രമല്ല, തനതായ ശൈലിക്കുടമയാണ് വാണിയമ്മ. ആരേയും അനുകരിക്കുന്ന ഒരു ശൈലി വാണിയമ്മയ്ക്ക് ഇല്ല. ഒരുപാട് ആത്മബന്ധമുള്ള എന്റെ സഹോദരിയാണ് എന്നെ വിട്ട് പോയത് എന്നും എംജി ശ്രീകുമാർ ഓർത്തെടുത്തു.
Story Highlights: Vani Jayaram passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here