Advertisement

പാട്ടും പാടി റെക്കോർഡിലേക്ക്! എട്ടര മണിക്കൂർ നിർത്താതെ പാടിയത് 201 ​ഗാനങ്ങൾ; ലോക റെക്കോർഡിട്ട് ആന്റണി സിജോ അമരേഷ്‌

April 7, 2024
Google News 2 minutes Read

ഒരു പാട്ട് തന്നെ പാടി തീർക്കാൻ കഷ്ടപ്പെടുന്ന ധാരാളം പേർ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാൽ പാട്ട് പാടി ലോക റെക്കോർഡിട്ടിരിക്കുകയാണ് ഒരു മലയാളി. കൊച്ചി വാത്തുരുത്തി സ്വദേശി ആന്റണി സിജോ അമരേഷ്‌ ആണ് റെക്കോർഡ് കരസ്ഥമാക്കിയത്. എട്ടര മണിക്കൂർ കൊണ്ട് 201 ​ഗാനങ്ങളാണ് മാരത്തണായി ആന്റണി സിജോ അമരേഷ്‌ ആലപിച്ചത്. പാടുന്നതിനൊപ്പം ​ഗിറ്ററും വായിച്ചിരുന്നു.

രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ​ഗാനാലപനം വൈകുന്നേരം അ‍ഞ്ചരയ്ക്കാണ് അവസാനിച്ചത്. പനമ്പിള്ളി നഗറിലെ വുഡൻ ഷീൽഡ് അക്കാദമിയിലായിരുന്നു റെക്കോർഡ് പ്രകടനം. മലയാളം, ഇം​ഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദി, സ്പാനിഷ് എന്നീ ഭാഷകളിലെ പാട്ടുകൾക്കൊപ്പം സ്വന്തമായി എഴുതിയ ​ഗാനങ്ങളും റെക്കോർഡ് പ്രകടനത്തിൽ ആന്റണി സിജോ അമരേഷ്‌ ആലപിച്ചു.

ഡിസംബർ മുതൽ ഇതിനായുള്ള പരിശീലനത്തിലായിരുന്നുവെന്ന് ആന്റണി സിജോ അമരേഷ്‌ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഡിസംബർ മുതൽ മാംസാഹാരങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. പാടുന്നതിനിടെ കുറച്ച് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും വേദനയും മരവിപ്പും അനുഭവപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ക്രൗൺ പ്ലാസയിലെ ഒഫീഷ്യൽ സിങ്ങർ കൂടിയാണ് ആന്റണി സിജോ അമരേഷ്‌. കൂടെ ജോലി ചെയ്യുന്ന ഡ്രമ്മർ ആണ് പാട്ട് പാട് റെക്കോർഡിടുന്നതിനെക്കുറിച്ച് തന്നോട് സംസാരിച്ചതെന്ന് ആന്റണി സിജോ അമരേഷ്‌ പറഞ്ഞു.

ഉപകരണത്തിനൊപ്പം പാട്ടുകൂടി പാടുകയെന്നത് വളരെ കഠിനമായിരുന്നു. 250ലധികം പാട്ടുകൾ അറിയാമായിരുന്നു. സ്വന്തമായി എഴുതിയ ​നാലു ഗാനങ്ങൾ കൂടി ഇതിലുൾപ്പെടുത്തിയിരുന്നുവെന്ന് ആന്റണി സിജോ അമരേഷ്‌ പറഞ്ഞു. സുഹൃത്തുക്കളും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ കീഴിൽ മ്യൂസിക് പ്രൊഡക്ഷൻ പഠിച്ച ആന്റണി സിജോ അമരേഷ് സിനിമ രംഗത്തേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്.

Story Highlights : Antony Sijo Amaresh set world record after sung 201 in eight and a half hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here