“സ്യൂസ് ഓർമയായി”; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ വിടപറഞ്ഞു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു. യുഎസിലെ ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്യൂസ്, ഗ്രേറ്റ് ഡെയ്ൻ എന്ന വർഗത്തിൽപ്പെട്ടതായിരുന്നു. മൂന്നാം വയസിലാണ് സ്യൂസ് ഓർമയാകുന്നത്. സ്യൂസിന്റെ വലതുകാൽ ബോൺ ക്യാൻസറിനെ തുടർന്ന് മുറിച്ച് മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സ്യൂസിന് ന്യുമോണിയ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പക്ഷെ ചികിത്സ ഫലം കണ്ടില്ല. സെപ്റ്റംബർ 12ന് പുലർച്ചെയാണ് സ്യൂസ് ഈ ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ വർഷമാണ് 1.046 മീറ്റർ (3 അടിയും 10 ഇഞ്ചും) ഉയരം രേഖപ്പെടുത്തി സ്യൂസ് ലോകറെക്കോർഡ് സൃഷ്ടിച്ചത്. (zeus the tallest dog in the world has died
“ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ ആൺ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായ ഞങ്ങളുടെ പ്രിയപ്പെട്ട നായ സ്യൂസിന്റെ മരണവാർത്ത അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. സ്യൂസ് ചൊവ്വാഴ്ച രാവിലെ ന്യുമോണിയ ബാധിച്ച് മരിച്ചു,” ഉടമ ബ്രിട്ടാനി ഡേവിസ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് സ്യൂസിന്റെ മൂന്നാമത്തെ പിറന്നാൾ ആഘോഷിച്ചത്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
“ഞങ്ങൾ സ്യൂസിനൊപ്പമുള്ള സമയത്തിന് വളരെ നന്ദിയുള്ളവരാണ്. ഒരുപാട് പേർക്ക് അവൻ സന്തോഷം നൽകിയിരുന്നു. ഞങ്ങളുടെ മുഴുവൻ കുടുംബവും അവനെ വളരെയധികം മിസ് ചെയ്യും. അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. അവസാനം അവൻ വളരെയധികം ക്ഷീണിതനായിരുന്നു, ബ്രിട്ടാനി ഡേവിസ് കൂട്ടിച്ചേർത്തു.
Story Highlights: zeus the tallest dog in the world has died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here