Advertisement

കാൻസർ രോഗിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് അമേരിക്കൻ വിമാന കമ്പനി

February 5, 2023
Google News 2 minutes Read
AMERICAN AIRLINES

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എയർലൈൻസിന്റെ എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട മീനാക്ഷി സെൻ​ഗുപ്ത എന്ന യുവതിയെയാണ് വിമാന അധികൃതർ ഇറക്കി വിട്ടത്. ക്രൂ നിർദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് യാത്രാക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. (American Airlines kicks cancer patient off flight)

യാത്ര വേളയിൽ വിമാനത്തിലേക്ക് കയറിയപ്പോൾ കയ്യിലുള്ള ബാ​ഗ് മുകളിലേക്ക് എടുത്ത് വെക്കാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് നാളുകൾ മുൻപാണ് മീനാക്ഷി സെൻ​ഗുപ്തയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. അത്കൊണ്ട് ഒറ്റയ്ക്ക് അത് ചെയ്യാൻ സാധിക്കില്ലെന്നും, ബാ​ഗ് മുകളിലേക്ക് വെക്കാൻ തന്നെ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ ഇത് എന്റെ ജോലി അല്ലെന്നായിരുന്നു വിമാന അധികൃതർ യുവതിക്ക് നൽകിയ മറുപടി. അതിന് ശേഷം യുവതിയോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിൽ നടന്ന ഈ സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജി അരുൺ കുമാർ വ്യക്തമാക്കി.

അഞ്ച് പൗണ്ടിൽ കൂടുതൽ ഭാരമുള്ള ബാഗ് എടുത്തുവയ്ക്കാൻ സഹായം ചോദിച്ചപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും കാണിച്ച് ഇവർ അമേരിക്കൻ എയർലൈൻസിനെതിരെ പോലീസിൽ പരാതി നൽകി. കൂടാതെ ഈ വിഷയത്തിൽ ഒരു റിപ്പോർട്ട് തേടുകയും, ഇത് പരിശോധിക്കുകയും ചെയ്യുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജി അരുൺ കുമാറും
വ്യക്തമാക്കി.

Story Highlight: American Airlines kicks cancer patient off flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here