ബി.ജെ.പിയുടെ കൈയ്യിൽ കേരളത്തെ ഏല്പിച്ചാൽ നികുതി വർധിപ്പിക്കാതെ ഒരു വർഷം 15000 കോടി ഖജനാവിലെത്തിക്കും; അബ്ദുള്ളക്കുട്ടി

ബി.ജെ.പിയുടെ കൈയ്യിൽ കേരളത്തെ ഏല്പിച്ചാൽ നികുതി വർധിപ്പിക്കാതെ ഒരു വർഷം 15000 കോടി ഖജനാവിലെത്തിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി ബാലഗോപാലിനെ ധനമന്ത്രിയാക്കിയത് സാമ്പത്തിക ശാസ്ത്രത്തിൽ അദ്ദേഹത്തിന് അറിവില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പിണറായി നോക്കിയത് വിവരമുളള ഒരാളെയല്ല, മറിച്ച് വിധേയനായി പ്രവർത്തിക്കുന്ന ഒരാളേയാണ്. അതാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ( AP Abdullakutty facebook post about kerala budget ).
നികുതി വരുമാനത്തിലെ കിട്ടാക്കടം കുടിശിക നികുതി വെട്ടിപ്പുകാരയ പ്രമാണിമാരിൽ നിന്ന് മുഖം നോക്കാതെ പിരിച്ചും ഗോൾഡ് പോലീസ് എന്ന ഒരു വിഭാഗത്തെ നിയമിച്ചും ഒരു വർഷം 15000 കോടി ഖജനാവിലെത്തിക്കുമെന്നാണ് അബ്ദുള്ളക്കുട്ടി അവകാശപ്പെടുന്നത്. അബ്ദുള്ളക്കുട്ടിയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നവയിൽ അധികവും.
അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ ബാലഗോപാലാ…
താങ്കളുടെ മൂന്നാമത്തെ ബഡ്ജറ്റ് ആണല്ലൊ നാട്ടിലെ ഇപ്പോഴത്തെ വലിയ പ്രശ്നം പിടിച്ച ചർച്ച. അങ്ങയെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. കാരണം പിണറായി നിങ്ങളെ ധനമന്ത്രിയാക്കിയത് നിങ്ങൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അറിവില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പിണറായി നോക്കിയത് വിവരമുളള ഒരാളെയല്ല.മറിച്ച് വിധേയനായി പ്രവർത്തിക്കുന്ന ഒരാളേയാണ്….
ഇവിടെ തൊട്ടതിനൊക്കെ നികുതി കൂട്ടിയതിൽ നിന്ന് നിങ്ങൾ ഒരു കാര്യം സമ്മതിച്ചിരിക്കുകയാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന സത്യം.
അടിമുടി നികുതി വർദ്ധനയിലൂടെ ആകെ കിട്ടാൻ പോകുന്നത് 3000 കോടി മാത്രണ്.
ഇത് കൊണ്ട് എന്ത് കാര്യം ?
കേരളം രക്ഷപ്പെടുന്നില്ലല്ലോ…
ഈ ഘട്ടത്തിൽ മലയാളികളോട് ഒരു കാര്യം പറയട്ടെ ആറ്മാസം കൊണ്ട് ഒരറ്റ നികുതിയും കൂട്ടാതെ ഒരു 10,000 കോടി വരുമാനമുണ്ടാക്കി തരാം.
ഒന്ന് നികുതി വരുമാനത്തിലെ കിട്ടാക്കടം കുടിശിക (13000 കോടിയുണ്ടത്രേ ) നികുതി വെട്ടിപ്പുകാരയ പ്രമാണിമാരിൽ നിന്ന് മുഖം നോക്കാതെ പിരിച്ചാൽ 10000 കോടി 6, മാസം കൊണ്ട് പിരിക്കാം. അതിന് ചിലപ്പോൾ, ബുൾഡോസർ , ജപ്തി , അറസ്റ്റ് തുടങ്ങിയ കടുത്ത നടപടികൾ ഞങ്ങൾ സ്വീകരിക്കേണ്ടിവരും…
രണ്ടാമത് കേരളത്തിലെ സ്വർണ കച്ചവടക്കാരിലെ നികുതി ഒരു നായാ പൈസ ചോരാതെ പിരിച്ചെടുക്കണം.
ഒരു കണക്ക് പറയാം 2017 – 18 ൽ സ്വർണ്ണ നികുതി 477 കോടി മാത്രമാണ് ) . ശരിക്കും 5000 കോടി മുതൽ 7500 കോടിയോളം നികുതി വരുമാനം കിട്ടേണ്ട വ്യാപാരം ഈ മേഖലയിൽ നടക്കുന്നുണ്ട് . അത് പിരിക്കാൻ നട്ടല്ലുള്ള ഒരു ധനമന്ത്രിയോ ഭരണസംവിധാനമോ ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല.
ചെറിയ ഒരു ക്രമീകരണം നടത്തിയാൽ മതി.
അതു എങ്ങനെ എന്ന് നമുക്ക് നോക്കാം:-
ഗോൾഡ് പോലീസ് എന്ന ഒരു വിഭാഗത്തെ നിയമിക്കുക. വാഹന നികുതി പിരിക്കുന്ന ട്രാഫിക്ക് പോലീസ് പോലെ … ഗോൾഡ് പോലീസിനെ രൂപികരിക്കണം ജ്വല്ലറികളിൽ നിന്ന് സ്വർണ്ണം വാങ്ങിയിറങ്ങുന്ന ഒരു 10കേസ് കേരളത്തിലെമ്പാടും വലവിരിച്ച് പിടിച്ചാൽ തീരുന്ന പ്രശനമേയുള്ളു. ഒരു 5000 കോടി നികുതി ഈ രംഗത്ത് നിന്ന് കിട്ടും.
നികുതി വെട്ടിപ്പുകാരേയും, സ്വർണ്ണ തട്ടിപ്പ് കാരേയും നിലക്ക് നിർത്താൻ തന്റേടം മാത്രം മതി. ഒരു 15000 കോടി ഒരു വർഷം ഖജനാവിലേക്ക് വരും. ഇത് ചെയ്യാൻ LDF നും , UDF നും സാധിക്കില്ല അവരിൽ പലരും ജീവിക്കുന്നത് ഈ നികുതി വെട്ടിപ്പുകാരുടെയും, ജ്വല്ലറി ഉടമകളുടേയും സഹായവും, സംഭാവനയും കൊണ്ടാണ്.
ഇമ്മട്ടിലുള്ള ധീരമായ നിലപാട് എടുക്കാൻ പറ്റുന്ന ഒരു രാഷ്ട്രീയ സംവിധാനമേ ഇന്ന് കേരളത്തിൽ ഉള്ളൂ..
അതെ ഭാരതീയ ജനത പാർട്ടിയെ കേരളം ഏല്പിക്കുക…
” എങ്കിലെ കേരളം രക്ഷപ്പെടുകയുള്ളൂ.”
അടിക്കുറിപ്പ് :-
കേരള വികസനം BJP യിലൂടെ….
Story Highlights: AP Abdullakutty facebook post about kerala budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here