ഇടുക്കി കുമളിയിൽ ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു

ഇടുക്കി കുമളിയിൽ ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. ചട്ടുകം പഴുപ്പിച്ച് കൈകളിലും കാലുകളിലുമാണ് പൊള്ളലേൽപ്പിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ( child hands burned by mother )
ഇന്ന് ഉച്ചയ്ക്ക് ശേഷം നാലരയോടെയാണ് സംഭവം. അടുത്തെ വീട്ടിൽ കിടന്ന ടയർ വീട്ടിലേക്ക് കൊണ്ടുവന്ന കുട്ടി തീ ഇടുകയായിരുന്നു. തുടർന്ന് അമ്മ കുഞ്ഞിനെ പൊള്ളലേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.
കുട്ടി കരഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അമ്മ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ വിവരം പൊലീസിൽ അറിയിക്കുകയും, പൊലീസ് കേസെടുക്കുകയുമായിരുന്നു.
Story Highlights: child hands burned by mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here