ഇസ്രായേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ

പയ്യാവൂർ സ്വദേശികളിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ. ഇസ്രായേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട അടൂരിലെ നാച്ച്വറൽ പാരഡൈസ് ട്രാവൽസ് ഉടമ സൈമൺ അലക്സാണ്ടറിനെയാണ് (37) പയ്യാവൂർ എസ്.ഐ എം.ജെ ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
Read Also:ബസ് കാത്തുനിന്ന യുവതിക്കു മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
വിസ തട്ടിപ്പ് കേസിൽ രണ്ടാഴ്ച മുമ്പ് അലക്സാണ്ടറിനെ തൃശൂർ വരന്തരപ്പിള്ളി പൊലീസ് പിടികൂടിയിരുന്നു. ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിലായ ഇയാളെ പയ്യാവൂർ പൊലീസ് ഇവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
പയ്യാവൂർ ആടാംപാറ സ്വദേശി ബെന്നി വർഗീസ്, ചന്ദനക്കാംപാറ സ്വദേശി ഷാജു തോമസ് എന്നിവരിൽ നിന്നാണ് സൈമൺ അലക്സാണ്ടർ പണം തട്ടിയത്. ഇരുവർക്കും മൂന്നര ലക്ഷം രൂപ വീതമാണ് നഷ്ടമായത്. 2022 മാർച്ച് മുതൽ മൂന്ന് തവണകളിലായാണ് ഇരുവരും പണം നൽകിയത്.
Story Highlights: fake Work visa to Israel Travels owner arrested