സഹോദരിയുടെ മൃതദേഹത്തിനരികിൽ വെച്ച് അനുജത്തി കുഴഞ്ഞു വീണ് മരിച്ചു; ഇരുവരുടെയും അന്ത്യ കർമ്മങ്ങളും ഒരിടത്ത്

സഹോദരിയുടെ മൃതദേഹത്തിനരികിൽ വെച്ച് അനുജത്തി കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് പാലോട്ടുകോണം ലക്ഷംവീട് കോളനിയിലാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തിൽ പരേതനായ ജോൺസന്റെ ഭാര്യ രാധ (74) ഇന്നലെ വെളുപ്പിന് 2 മണിക്കാണ് മരണമടഞ്ഞത്. രാധയുടെ മൃതദേഹം കാണാനെത്തിയ അനുജത്തിയാണ് മൃതദേഹത്തിനരികിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്.
ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനിൽ പരേതനായ മണിയന്റെ ഭാര്യ ശൈലജയാണ് കുഴഞ്ഞുവീണ് മരിച്ചത്. മരണമറിഞ്ഞ് വെളുപ്പിന് തന്നെ വീട്ടിലെത്തിയ ശൈലജ (65) സഹോദരിയുടെ മൃതദേഹത്തിനരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
സഹോദരിമാർ തമ്മിൽ വലിയ സ്നേഹത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ഇരുവരുടെയും അന്ത്യ കർമ്മങ്ങൾ ഒരിടത്തു തന്നെ നടത്തി. മൃതദേഹങ്ങൾ നെടുമങ്ങാട് ശാന്തിതീരത്ത് സംസ്കരിച്ചു. രമയാണ് രാധയുടെ മകൾ .മരുമകൻ ശ്യാമളൻ. ശൈലജയുടെ മകൻ ചിഞ്ചു.
Story Highlights: sisters died one day Pothankode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here