വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം; ബാങ്ക് ജീവനക്കാരനെ മർദിച്ച് ഉപഭോക്താവ്: വിഡിയോ

ലോൺ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബാങ്ക് ജീവനക്കാരനെ മർദിച്ച് ഉപഭോക്താവ്. ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ നാദിയായിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ജീവനക്കാരനെയാണ് ഉപഭോക്താവ് മർദിച്ചത്. ഫെബ്രുവരി 3നു നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#WATCH | An employee of the Bank of India, Nadiad branch was thrashed by a customer over the issue of a bank loan on 3rd February. Case registered under SC-ST (Prevention of Atrocities Act) in Nadiad Town Police Station#Gujarat pic.twitter.com/JJbMzA2cOO
— ANI (@ANI) February 5, 2023
വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. രണ്ട് പേർ അകത്തേക്ക് വന്ന് ഇതിൽ ഒരാൾ ബാങ്ക് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ മറ്റ് ജീവനക്കാർ ഇടപെടുന്നതും വിഡിയോയിൽ കാണാം. അപ്പോൾ തന്നെ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് നീക്കുകയാണ്.
Story Highlights: Customer Thrashes Bank Employee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here