പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കർണാടകയിൽ ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 6 മുതൽ 8 വരെ ബെംഗളൂരുവിലാണ് പരിപാടി നടക്കുന്നത്. ഊർജ ഉത്പാദന രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാകും ഇന്ത്യ എനർജി വീക്ക് 2023.(india energy week prime minister in karnataka today)
“ഇന്ത്യ എനർജി വീക്കിന്റെ ഭാഗമാകാൻ ഫെബ്രുവരി 6-ന് കർണാടകയിലെ ബെംഗളുരുവിൽ എത്തും. തുടർന്ന് തുമകുരുവിലെ നിരവധി സുപ്രധാന വികസന പദ്ധതികൾക്ക് തറക്കല്ലിടും.”-പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ലോകമെമ്പാടുമുള്ള 30-ലധികം മന്ത്രിമാർ ഇന്ത്യ എനർജി വീക്കിൽ പങ്കെടുക്കും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30,000-ലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ സന്നിഹിതരാകും. ആഗോള എണ്ണ-വാതക കമ്പനികളുടെ സിഇഒ മാരുമായി ചടങ്ങിൽവെച്ച് പ്രധാനമന്ത്രി സംവദിക്കും.
Read Also:കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ല; ആലപ്പുഴ എസ്‌പി
വൈകിട്ട് മൂന്നരയോടെ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണശാല മോദി രാജ്യത്തിന് സമർപ്പിക്കും. തുമകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിനും തറക്കല്ലിടും. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുക. ജൽജീവൻ മിഷന്‍റെ കീഴിൽ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ളപദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും.
Story Highlights: india energy week prime minister in karnataka today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here