Advertisement

ഉമ്മൻ‌ചാണ്ടിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു; നാളെ ആരോഗ്യമന്ത്രി ആശുപത്രിയിലെത്തും

February 6, 2023
Google News 2 minutes Read

ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. നെഫ്രോളജി വിഭാഗം മേധാവിയുടെ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. ഉമ്മൻചാണ്ടി മെഡിക്കൽ ഐസിയുവിൽ തുടരും. സന്ദർശകർക്ക് കർശന വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്ക് ആരോഗ്യമന്ത്രി നിംസിൽ എത്തി ഉമ്മൻചാണ്ടിയെ സന്ദർശിക്കും.

അതിനിടെ ഉമ്മൻചാണ്ടിയെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യവിവരം അന്വേഷിച്ചു . ഉമ്മൻചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചത്. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്തുവന്നു. പിതാവിന്റെ സുഖ വിവരം വിളിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ കുറിച്ചു. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മൻ പറഞ്ഞു.

പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു.അതിനിടെയാണ് പനി പിടിപെടുന്നത്.

Read Also:‘ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു’; ആരോപണവുമായി സഹോദരൻ

Story Highlights: Medical board formed for Oommen chandy’s treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here