സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

75ആമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോൾ കീപ്പർ വി മിഥുൻ ആണ് നയിക്കുക. യോഗ്യതാ ഘട്ടം കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഫൈനൽ റൗണ്ട് ടീമിൽ ഉള്ളത്. അജേഷിന് പകരം അർജുനും ജെറിറ്റോയ്ക്ക് പകരം സഞ്ചു ഗണേഷും ടീമിൽ ഇടം നേടി. ഭുവനേശ്വറിൽ ഫെബ്രുവരി 10 മുതൽ 20 വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾ സൗദി അറേബ്യയിലാണ്.
യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളും വിജയിച്ച് രാജകീയമായാണ് കേരളം ഫൈനൽ റൗണ്ടിലെത്തിയത്. 24 ഗോളുകൾ അടിച്ചുകൂട്ടിയ കേരളം ആകെ വഴങ്ങിയത് വെറും രണ്ട് ഗോളുകൾ. ഗോവ, മഹാരാഷ്ട്ര, കർണ്ണാടക, ഒഡീഷ, പഞ്ചാബ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഏയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 10ന് ഗ്രൂപ്പ് ഏയിലെ ആദ്യ മത്സരത്തിൽ ശക്തരായ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ.
കേരളം സ്ക്വാഡ്
ഗോൾ കീപ്പർമാർ- മിഥുൻ.വി (ക്യാപ്റ്റൻ) അൽകേഷ് രാജ്, അജ്മൽ പി.എ
പ്രതിരോധനിര- മനോജ് എം, ഷിനു ആർ, അമീൻ, ബെൽജിൻ ബോൾസ്റ്റർ, മുഹമ്മദ് സലിം, സച്ചു സിബി, അഖിൽ ചന്ദ്രൻ, സഞ്ചു ഗണേഷ്
മധ്യനിര- ഹൃഷിദത്ത്, റാഷിദ് എം, ഗിഫ്റ്റി സി ഗ്രേഷ്യസ്, നിജോ ഗിൽബെർട്ട്, അർജുൻ വി, റിസ്വാനലി, വിശാഖ് മോഹനൻ, അബ്ദു റഹീം
മുന്നേറ്റനിര- വിഘ്നേഷ് എം, നരേഷ് ബി, ജോൺ പോൾ
Story Highlights: santosh trophy kerala team final round
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here