Advertisement

ഈജിപ്ത്യന്‍ മമ്മികളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഏതൊക്കെ? സുപ്രധാന കണ്ടെത്തലുമായി പഠനം

February 6, 2023
Google News 2 minutes Read

ഈജിപ്തില്‍ മമ്മികളാക്കി മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നതായി ചിത്രങ്ങളിലും സിനിമകളിലും കഥകളിലൂടെയും എല്ലാവരും കേട്ടിട്ടുണ്ട്. എക്കാലവും മനുഷ്യരുടെ ഇഷ്ടവിഷയം തന്നെയാണ് ഈ മമ്മിക്കഥകള്‍. ഒരുപാട് ഗവേഷണങ്ങളും കാലാകാലങ്ങളിലായി മമ്മികളെക്കുറിച്ച് നടന്നുവരാറുണ്ട്. എന്നിരിക്കിലും മൃതദേഹങ്ങള്‍ മമ്മിഫൈ ചെയ്യുന്നതിനായി എന്തൊക്കെയാണ് ഉപയോഗിക്കുക എന്നതില്‍ പൂര്‍ണമായ വിശദീകരണങ്ങള്‍ കുറവാണ്. ഇതില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കുകയാണ് ദി നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം. (study Uncovering the process of mummification)

മാക്‌സിം റാഗെറ്റ്, റമദാന്‍ ബി. ഹുസൈന്‍, സൂസന്‍ ബെക്ക്, വിക്ടോറിയ ആള്‍ട്ട്മാന്‍വെന്‍ഡ്‌ലിംഗ്, മുഹമ്മദ് ഐ.എം. ഇബ്രാഹിം, മഹമൂദ് എം. ബഹ്ഗത്, അഹമ്മദ് എം. യൂസഫ്, കാറ്റ്ജ മിറ്റല്‍സ്റ്റെഡ്, ജീന്‍ജാക്വസ് ഫിലിപ്പി, സ്റ്റീഫന്‍ ബക്ക്‌ലി, സ്റ്റീഫന്‍ ബക്ക്‌ലി എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണ പ്രബന്ധം തയാറാക്കിയത്. മമ്മികളെ വിശദമായി പരിശോധിച്ച ശേഷം ലോകത്തിലെ ആദ്യത്തെ ടെക്‌സ്റ്റ് ടു കെമിക്കല്‍ ഗവേഷണമാണ് സംഘം ഈ വിഷയത്തില്‍ സാധ്യമാക്കിയത്.

അഴുക്ക് പിടിച്ച സോക്‌സ് ഭര്‍ത്താവ് സോഫയിലിട്ടാല്‍ അതെടുത്ത് ദൂരെക്കളയാമോ?; മലാലയുടെ ട്വീറ്റിനെച്ചൊല്ലി ചര്‍ച്ചകള്‍Read Also:

മൃതദേഹം മമ്മിഫൈ ചെയ്യുന്നതിനായി ബീ വാക്‌സ്, ടാര്‍, എണ്ണ, മൃഗക്കൊഴുപ്പ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുകയെന്ന് പഠനസംഘം കണ്ടെത്തി. ഈ വസ്തുക്കള്‍ വലിയ തോതില്‍ സംഘടിപ്പിക്കുന്നതിനായി ബി സി 1000 വരെ ഈജിപ്ത് ആധുനിക ഇന്ത്യ മുതല്‍ സ്‌പെയ്ന്‍ വരെ നീണ്ട ശക്തമായ വ്യാപാര ശ്രംഖല ഉണ്ടാക്കിയെന്നും പഠനം വ്യക്തമാക്കുന്നു.

Story Highlights: study Uncovering the process of mummification

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here