Advertisement

മണ്ണാർക്കാട് മരം വലിക്കുന്ന ആന ഇടഞ്ഞോടി

February 6, 2023
Google News 2 minutes Read
ELEPHANT

മണ്ണാർക്കാട് മൈലാംപാടത്ത് മരം വലിക്കുന്ന ആന ഇടഞ്ഞോടി. ഇന്ന് ഉച്ചയ്ക്ക് 2:30 ഓട് കൂടി മരം കയറ്റാൻ വന്ന ആനയാണ് വിരണ്ടോടിയത്. മൈലാംപാടത്ത് നിന്ന് ഓടിയ ആന മണ്ണാർക്കാട് എംഇഎസ് കോളേജ് പരിസരത്താണ് നിന്നത്. കൊണ്ടോട്ടി മിനി എന്ന ആനയാണ് വിരണ്ടോടിയത്. ബൈക്കിന്റെ ശബ്ദം കേട്ടതോടെയാണ് ഈ ആന വിരണ്ടോടിയത് എന്നാണ് പാപ്പാൻ ബാലൻ പറഞ്ഞത്. നടുറോഡിലൂടെയാണ് കിലോമീറ്ററുകളോളം ഈ ആന ഓടി വന്നത്. ഇത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ആന ഓടുന്നതിനൊപ്പം നാട്ടുകാരും പുറകെ ഓടിയത് ആശങ്ക സൃഷ്ടിച്ചു. ഏകദേശം പത്ത് കിലോമീറ്ററോളമാണ് ആന ഓടിയത്. ആളുകൾ വലിയ രീതിയിൽ ബഹളം ഉണ്ടാക്കിയത് മൂലമാണ് ആ‌ന കൂടുതൽ വിരണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്.‌ ( The wood-pulling elephant stumbled)

പാലക്കാട് -കോഴിക്കോട് ദേശിയപാതയിലൂടെയാണ് ആന ഏറെ ദൂരം ഓടിയത്. പിന്നീട് മണ്ണാർക്കാട് എംഇഎസ് കോളേജിന് മുന്നിൽ വെച്ച് ആനയെ തളക്കുകയായിരുന്നു. ആദ്യം ഒരു ടാങ്കർ‌ ലോറിയിൽ കെട്ടുകയും, പിന്നീട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. നിലവിൽ ആന ഒരു തരത്തിലുള്ള പരിഭ്രാന്തിയും ഉണ്ടാക്കുന്നില്ല .

Story Highlights: The wood-pulling elephant stumbled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here