വെറും സൗന്ദര്യപ്രശ്‌നം മാത്രമല്ല, മുടികൊഴിച്ചിലിനൊപ്പം ഈ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ ശ്രദ്ധിക്കണം

മുടി കൊഴിയുന്നത് പലരും വളരെ ആശങ്കയോടെ കണ്ട് പലവിധ പരിഹാരങ്ങള്‍ പരീക്ഷിക്കാറുണ്ടെങ്കിലും അതിനെ ഒരു സൗന്ദര്യപ്രശ്‌നമെന്ന നിലയിലാണ് മിക്ക ആളുകളും കാണുന്നത്. വലിയ രീതിയില്‍ മുടി കൊഴിഞ്ഞു പോകുന്നത് ചിലപ്പോള്‍ ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാകാം. മുടി കൊഴിയുന്നതിനൊപ്പം മറ്റ് ലക്ഷണങ്ങള്‍ കൂടി നോക്കാം. (warning signs your hair loss is something more serious)
മുടികൊഴിച്ചിലിനൊപ്പം ക്ഷീണം: സദാ ക്ഷീണവും കൂടി തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് പോഷകാഹാരത്തിന്റെ കുറവുണ്ടാകാനുള്ള സാധ്യതയാണുള്ളത്. ഉറക്കം, ഭക്ഷണരീതികള്‍ എന്നിവ ക്രമീകരിക്കേണ്ട സമയമായി എന്നാകാം ചിലപ്പോള്‍ ഈ മുടികൊഴിച്ചില്‍ സൂചിപ്പിക്കുന്നത്.
പേശികളില്‍ വേദന: ധാരാളം മുടി കൊഴിയുന്നു ഒപ്പം പേശികളില്‍ വേദനയും ഉണ്ടെങ്കില്‍ തൈറോയ്ഡ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ചിലപ്പോള്‍ ഹൈപ്പോതൈറോയിഡിസമാകാം ഈ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
ചര്‍മ്മം ചൊറിഞ്ഞുപൊട്ടുന്നു: മേല്‍സൂചിപ്പിച്ചത് പോലെ മുടികൊഴിച്ചിലിനൊപ്പം ചര്‍മ്മത്തില്‍ ചൊറിച്ചിലും പാടുകളും വരാന്‍ കാരണം ഹൈപ്പോതൈറോയിഡിസമാകാം.
നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നു: മുടി കൊഴിയുന്നതിനൊപ്പം വളരെ പെട്ടെന്ന് നഖവും പൊട്ടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അയേണിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. കൃത്യമായി പരിശോധന നടത്തുക.
Story Highlights: warning signs your hair loss is something more serious
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here