Advertisement

കൊടുവള്ളിയിൽ ഡിആർഐയുടെ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് 4.11 കോടി രൂപയുടെ സ്വർണം

February 7, 2023
Google News 1 minute Read
koduvally dri gold hunt

കോഴിക്കോട് കൊടുവള്ളിയിൽ ഡിആർഐയുടെ വൻ സ്വർണ്ണ വേട്ട. സ്വർണ്ണം ഉരുക്ക് കേന്ദ്രത്തിൽ നിന്നും നാല് കോടി 11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഏഴു കിലോ സ്വർണമാണ് പിടികൂടിയത് കേസിൽ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. ( koduvally dri gold hunt )

വിമാനത്താവളങ്ങളിൽ നിന്നും ഒളിച്ചു കടത്തിയ സ്വർണമാണ് രഹസ്യവിവരത്തെ തുടർന്ന് ഡി ആർ ഐ പിടികൂടിയത്. കോഴിക്കോട് കൊടുവള്ളിയിലെ മുരുക്ക് ശാലയിൽ നടത്തിയ റെയ്ഡിലാണ് വൻ സ്വർണ വേട്ട . മിശ്രിത രൂപത്തിലും ഗുളിക രൂപത്തിലും കടത്തിയ സ്വർണം ഡി ആർ ഐ കണ്ടെത്തി. 7 കിലോയോളം വരുന്ന സ്വർണത്തിന് വിപണിയിൽ നാല് കോടി 11 ലക്ഷം രൂപയോളം വില വരും. കേസിൽ മലപ്പുറം സ്വദേശികളായ റഫീഖ് , റഷീദ് കൊടുവള്ളി സ്വദേശികളായ ജയാഫർ, മുഹമ്മദ് എന്നിവരെയും ഡിആർഐ അറസ്റ്റ് ചെയ്തു.

ജയാഫർ മഹിമ ജ്വല്ലറി ഉടമയാണ്. അറസ്റ്റിലായ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. സ്വർണ്ണം ഉരുക്ക് ശാലകളിൽ ഡി ആർ ഐ നടത്തുന്ന രണ്ടാമത്തെ സ്വർണ്ണ വേട്ടയാണിത്. കഴിഞ്ഞവർഷം മലപ്പുറത്ത് നിന്ന് സമാനരീതിയിൽ ഡി ആർ ഐ സ്വർണം പിടികൂടിയിരുന്നു.

Story Highlights: koduvally dri gold hunt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here