ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ് മേധാവി മഞ്ജു തമ്പി

ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി നെഫ്രോളജി വിഭാഗം മേധാവിയും ചികിത്സക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ ചീഫുമായ ഡോ. മഞ്ജു തമ്പി മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അവർ കൂട്ടിച്ചേർത്തു. Oommen Chandy’s health condition is satisfactory
അദ്ദേഹത്തിന് ( ഉമ്മൻ ചാണ്ടി ) ശ്വാസകോശ സംബന്ധമായ രോഗമാണ്. ആന്റി ബയോട്ടിക്കുകൾ കൊടുക്കാൻ തുടങ്ങിയെന്നും അവർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച സമയത്ത് ചെറിയ ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ഇപ്പോൾ നില മെച്ചപ്പെട്ടിട്ടുണ്ട്. മർദ്ദം ഉപയോഗിച്ച് ഓക്സിജൻ അകത്തേക്ക് കൊടുക്കാൻ തുടങ്ങി. ഇതുവരെയുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ വ്യക്തമാക്കി.
പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി പിടിപെടുന്നത്.
Story Highlights: Oommen Chandy’s health condition is satisfactory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here