പ്രധാനമന്ത്രിക്ക് അര്‍ജന്റീനയുടെ സമ്മാനം; മെസിയുടെ ജഴ്‌സി സ്വീകരിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ ജഴ്‌സി. അർജന്റീന സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ വൈപിഎഫിന്റെ പ്രസിഡന്റ് പാബ്ലോ ഗോൺസാലസാണ് തിങ്കളാഴ്ച ഇന്ത്യ എനർജി വീക്കിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിക്ക് മെസിയുടെ ടീ-ഷർട്ട് സമ്മാനിച്ചത്.(prime minister narendra modi receives lionel messi t shirt as gift)
ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളായ അര്‍ജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായി ഇത് വാഴ്ത്തപ്പെടുമെന്നും അര്‍ജന്റീനയിലെയും ഇന്ത്യയിലെയും ദശലക്ഷക്കണക്കിന് ആരാധകര്‍ ഈ മഹത്തായ വിജയത്തില്‍ ആഹ്ളാദിക്കുന്നെന്നും മോദി പറഞ്ഞിരുന്നു.
Read Also:ബിജെപി നേതാവിനെ കുടുംബാംഗങ്ങളുടെ കൺമുന്നിൽ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ഖത്തര്‍ ലോകകപ്പിലൂടെ അര്‍ജന്റീന ലോക ചാമ്പ്യന്മാരായത്. ഈ ലോകകപ്പില്‍ മാന്‍ ഓഫ് ദി മാച്ചും, മാന്‍ ഓഫ് ദി ടൂര്‍ണമെന്റും മെസിയായിരുന്നു. ഗോള്‍ഡന്‍ ബോളും മെസിസ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്.
Story Highlights: prime minister narendra modi receives lionel messi t shirt as gift
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here