Advertisement

പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം; കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

February 8, 2023
Google News 4 minutes Read
animal welfare board asks to celebrate cow hug day on feb 14

പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ( animal welfare board asks to celebrate cow hug day on feb 14 )

‘ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം ജനങ്ങൾക്കിടയിൽ മൃഗങ്ങളോടുള്ള സ്‌നേഹം വളർത്തുക എന്നതാണ്. പൊതുജനം പശുവിന്റെ ഗുണങ്ങൾ അറിയുന്നത് പ്രോത്സാഹിപ്പിക്കണം. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽ ജനങ്ങൾ പതിയെ നമ്മുടെ സംസ്‌കാരത്തിൽ നിന്ന് അകലുകയാണ്. യോഗാ ഡേ ആചരിക്കുന്നത് പോലെ കൗ ഹഗ് ഡേയും ആചരിക്കാൻ ആഹ്വാനം ചെയ്യുകയാണ് മൃഗ സംരക്ഷണ വകുപ്പ്’- അനിമൽ വെൽഫെയർ ബോർഡ് ലീഗൽ അഡൈ്വസർ ബിക്രം ചന്ദ്രവർഷി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഇന്ത്യൻ സംസ്‌കാരത്തിന്റെ നെട്ടെല്ലാണ് പശുവെന്ന് മൃസംരക്ഷണ വകുപ്പ് പറയുന്നു. അമ്മയെ പോലെ നമ്മെ പരിപാലിക്കുന്നതിനാൽ പശുവിനെ ‘കാമധേനു’, ‘ഗോമാത’ എന്നിങ്ങനെയാണ് വിളിക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.

Story Highlights: animal welfare board asks to celebrate cow hug day on feb 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here