Advertisement

കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചു; ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം

February 8, 2023
Google News 1 minute Read

രാജസ്ഥാനിൽ ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം. കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അക്രമാസക്തനായ ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തത്. നാട്ടുകാർ ഒട്ടകത്തെ കെട്ടിയിട്ട് അടിച്ചുകൊന്നു. ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. ഒട്ടകത്തെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു ഒട്ടകം അതുവഴി കടന്നുപോയി. അതിൻ്റെ അരികിലേക്ക് പോകാനായി ഒട്ടകം കയർ പൊട്ടിച്ച് ഓടാൻ ശ്രമിച്ചു. ഈ ഒട്ടകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. കടിഞ്ഞാൺ പിടിച്ച് നിയന്ത്രിക്കാൻ ശ്രമിക്കവെ ഉടമ സോഹൻ റാം നായിക്കിനെ ഒട്ടകം ആക്രമിച്ച് നിലത്തേക്ക് ചവിട്ടിയിട്ടു. തുടർന്ന് ഉടമയുടെ കഴുത്തിൽ പിടിച്ച് മുകളിലേക്കുയർത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേർപെട്ടു. തുടർന്ന് വേർപെട്ട കഴുത്ത് ഒട്ടകം ചവച്ചരച്ചു എന്ന് പൊലീസ് പറയുന്നു.

ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഒട്ടകത്തെ മരത്തിൽ കെട്ടിയിട്ടു. അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രണത്തിലാക്കാൻ ഇവർ വടി ഉപയോഗിച്ച് ഒട്ടകത്തെ അടിക്കുകയും അടിയുടെ ആഘാതത്തിൽ ഒട്ടകം ചത്തുപോവുകയുമായിരുന്നു.

Story Highlights: camel killed man rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here