യുഎഇയിൽ വിദേശ വ്യാപാരത്തിൽ വൻ വർദ്ധനവ്; 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 17 ശതമാനത്തിന്റെ വളർച്ച
യുഎഇയിൽ വിദേശ വ്യാപാരത്തിൽ വൻ വർദ്ധന. 2021 വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 17 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് യുഎഇ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ( huge increase in foreign trade UAE ).
മറ്റ് രാജ്യങ്ങളുമായുളള വ്യാപാര ബന്ധങ്ങളിൽ വൻ വളർച്ചയാണ് പോയവർഷം വന്നിരിക്കുന്നത്. യു.എ.ഇയിലെ നിക്ഷേപം, ടൂറിസം, റിയൽ എസ്റ്റേറ്റ് എന്നിവ വിദേശ വ്യാപാരം കഴിഞ്ഞ വർഷം 2.2 ട്രില്യൺ ദിർഹം പിന്നിട്ടതായി അദ്ദേഹം അറിയിച്ചു. 2021നെ അപേക്ഷിച്ച് 17 ശതമാനം വർധനവാണ് വന്നിരിക്കുന്നത്.
വ്യവസായികൾക്ക് മികച്ച ബിസിനസ് അന്തരീക്ഷം നൽകുന്നത് സർക്കാർ തുടരുമെന്നും ദുബായ് ഭരണാധികാരി പറഞ്ഞു. നവംബറിൽ എക്സ്പോ സിറ്റിയിൽ നടക്കുന്ന കോപ് 28ൻറെ തയാറെടുപ്പിനായി സർക്കാർ സേവനങ്ങൾ ഏകോപിപ്പിക്കാൻ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.
Story Highlights: huge increase in foreign trade UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here