യുഎഇയിൽ മന്ത്രിസഭാ പുനസംഘടന; പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യുഎഇയിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. യു.എ.ഇ.യുടെ യുനെസ്‌കോ പ്രതിനിധി സലീം അൽ ഖാസിമി സാംസ്‌കാരിക യുവജന മന്ത്രിയായി ചുമതലയേറ്റു. ( Cabinet reshuffle in UAE ).
മറിയം ബിൻത് അഹമ്മദ് അൽ ഹമ്മദിയെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറി ജനറലായും നിയമിച്ചിട്ടുണ്ട്. നേരത്തെ യുവജനകാര്യ സഹമന്ത്രിയായിരുന്ന ഷമ്മ അൽ മസ്റൂയി, പുതുതായി കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രിയായാണ് ചുമതലയേറ്റത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടർ ജനറലായും ചുമതല നിർവഹിക്കും.
അബ്ദുല്ല നാസർ ലൂത്തയെ കോംപെറ്റിറ്റീവ്നെസ് കൗൺസിലിന്റെ ചെയർമാനായി നിയമിച്ചു. ഇവയ്ക്കു പുറമേ, പ്രധാനപ്പെട്ട പദവികളിലെല്ലാം പുനസംഘാടനം നടത്തിയിട്ടുണ്ട്. സഹ മന്ത്രിമാരുടെ പദവികളിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
Story Highlights: Cabinet reshuffle in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here