ഹൃദയാഘാതം; കൊയിലാണ്ടി സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു.
ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി അന്തരിച്ചു. ബഹ്‌റൈന്‍ ഫാര്‍മസിയിലെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസല്‍ വെളുത്തമണ്ണിലാണ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് മരണപ്പെട്ടത്. കുടുബം നാട്ടിലാണ്. സാബിറയാണ് ഭാര്യ, സിബില ഫാത്തിമ, മുഹമ്മദ് നിസാം എന്നിവര്‍ മക്കളുംയുസുഫ്, റഫീഖ്, ഷജീര്‍, ഹസീബ്, സബീബ, സുനീര്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.
ബഹ്റൈന്‍ കെഎംസിസി ഹൂറ ഗുദൈബിയ ഏരിയാ മെമ്പര്‍ കൂടിയാണ് മുഹമ്മദ് ഫസല്‍. മൃതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന വിങ് ആണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Story Highlights: malayali expatriate died off heart attack at bahrain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here