‘നൊറാക്കി’ന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
February 8, 2023
2 minutes Read

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ കോട്ടയം സ്വദേശികളായ പ്രവാസികളുടെ സംഘടനയായ നൊറാക്കിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പോള്‍ വര്‍ഗീസിനെയും ചെയര്‍പേഴ്‌സണ്‍ ആയി ഡോക്ടര്‍ സിന്ധു ബിനുവിനെയും ജനറല്‍ സെക്രട്ടറിയായി ടി എം ഷെരീഫ് ഖാനും ട്രഷറായി ജോയ് തോമസിനെയും തെരെഞ്ഞെടുത്തു. പതിനഞ്ചംഗ കമ്മറ്റിയും രൂപീകരിച്ചു.
പോള്‍ വര്‍ഗീസും ഡോക്ടര്‍ സിന്ധുവും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശിദീകരിച്ചു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സമൂഹത്തിന് നന്മ പകരുന്ന സംഘടനയായി നൊറാക്കിനെ ഉയര്‍ത്തി കൊണ്ടുവരുവാനും കൂടുതല്‍ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂട്ടായ്മയെ വിപുലീകരിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. ഷെരീഫ് ഖാന്‍ സ്വാഗതവും ജോയ് തോമസ് നന്ദിയും പറഞ്ഞു.
Story Highlights: Norak saudi organization of expatriates from Kottayam elected new members
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement