മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ചുകൊന്ന അബ്ദുൾ നാസർ വധശിക്ഷയ്ക്ക് എതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

മലപ്പുറം നിലമ്പൂരിൽ ഒൻപതുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന അബ്ദുൾ നാസർ വധശിക്ഷയ്ക്ക് എതിരെ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. 2012 ൽ മകളുടെ കൂട്ടുകാരിയായ 9 വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൾ നാസറിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
2012 ഏപ്രിൽ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ഏഴ് മണിക്ക് മദ്രസയിലേക്ക് പോകുമ്പോൾ അയൽവാസിയായ പ്രതി നാസർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Read Also: തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവം; താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
മഞ്ചേരി സെഷൻസ് കോടതി ജഡ്ജി പി.കെ ഹനീഫ ആണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഹൈക്കോടതി ശിക്ഷ ശരിവച്ചു. തുടർന്നാണ് അബ്ദുൾ നാസർ സുപ്രിം കോടതിയെ സമീപിച്ചത്. വധശിക്ഷക്ക് പുറമേ അബ്ദുൾ നാസറിന് ഏഴുവർഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.
Story Highlights: Supreme Court will hear the plea of Abdul Nasser, who was sentenced to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here