Advertisement

സൗദി പ്രൊ ലീഗിൽ ഇന്ന് അൽ നാസ്സർ – അൽ വെഹ്‌ദ പോരാട്ടം

February 9, 2023
Google News 2 minutes Read
Cristiano Ronaldo, Al Nassr

സൗദി അറേബ്യൻ പ്രൊ ലീഗിൽ ഇന്ന് അൽ നാസ്സർ എഫ്‌സി, അൽ വെഹ്ദയെ നേരിടും. പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള അൽ നാസറിന് ഇന്ന് വിജയിച്ചാൽ ആദ്യ സ്ഥാനത്തേക്ക് തിരിച്ചു പോകാൻ സാധിക്കും. നിലവിൽ ക്ലബിന് പതിനഞ്ച് മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങളും നാല് സമനിലകളും ഒരു തോൽവിയും അടക്കം 34 പോയിന്റുകൾ ഉണ്ട്. ഒന്നാം സ്ഥാനത്തുള്ള അൽ ഷബാബിന് 17 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുകളാണ് ഉള്ളത്. Al-Wehda vs Al-Nassr in Saudi Pro League

കഴിഞ്ഞയാഴ്ച അൽ ഫത്തേയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന് വേണ്ടിയുള്ള ആദ്യ ഗോൾ നേടിയിരുന്നു. ആ ഗോളോടുകൂടി ടീമിന്റെ താരത്തിന്റെ ലീഗ് ഗോളുകളുടെ എണ്ണം 499 ആയി മാറിയിരുന്നു. ഇന്ന് ഒരു ഗോൾ കൂടി അടിച്ചാൽ 500 ഗോളുകൾ എന്ന നാഴികകല്ലിലേക്ക് കുതിക്കാൻ താരത്തിന് സാധിക്കും. എന്നാൽ, മത്സരം സമനിലയിലായിരുന്നു അവസാനിച്ചത്.

Read Also: ഈ വർഷത്തെ സന്തോഷ് ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം സൗദി അറേബ്യയിൽ

കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി ടാലിസ്കയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിരിക്കും അൽ വെഹ്ദിക്കെതിരായ മത്സരത്തിൽ ടീമിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുക. ലീഗ് കിരീടത്തിനായി കനത്ത പോരാട്ടമാണ് സൗദിയി നടക്കുന്നത്. അതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയം അൽ നാസറിന് നേടേണ്ടതുണ്ട്.

ചിലി പരിശീലകൻ ജോസ് ലൂയിസ് സിയറ നയിക്കുന്ന അൽ വെഹ്ദ റെലിഗെഷൻ സോണിന്റെ തൊട്ടു മുകളിലാണ്. ലീഗിൽ ഏറ്റവും കുറവ് ഗോളുകൾ നേടിയ ടീം കൂടിയാണ് അൽ വെഹ്ദ. മൊറോക്കൻ മധ്യ നിരതാരം ഫയ്‌ക്കൽ ഫജ്‌റാണ് ടീമിന്റെ നെടുതൂൺ.

Story Highlights: Al-Wehda vs Al-Nassr in Saudi Pro League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here